Movies
ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ഇന്ത്യൻ സൈനികരുടെ മുന്നേറ്റങ്ങൾ പ്രമേയമാക്കി പുതിയ ചിത്രവുമായി സംവിധായകൻ മേജർ രവി എത്തുന്നു.
‘പഹൽഗാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ നടന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി മോഹൻലാലും ശരത് കുമാറുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ.
പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷ്ണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ഈ ചിത്രം, മേജർ രവിയും നിർമാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമിക്കുന്നത്.
പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്യാനാണ് പദ്ധതി. സ്ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ഓപ്പറേഷൻ സിന്ദൂറും ഓപ്പറേഷൻ മഹാദേവും പ്രമേയമാക്കി എത്തുന്ന ചിത്രം ആക്ഷനും വികാരഭരിതമായ കഥയും ചേർന്ന ദൃശ്യാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് എന്നിവർ ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു.
ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിംഗ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂണിറ്റ് കാമറ: അർജുൻ രവി, പിആർഒ: ആതിര ദിൽജിത്ത്.
National
ചെന്നൈ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒന്നും നഷ്ടപെട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാക്കിസ്ഥാന്റെ 13 വ്യോമതാവളങ്ങള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
മദ്രാസ് ഐഐടിയിലെ വിദ്യാഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷൻ സിന്ദൂര്‍ നടപ്പാക്കിയത്.
ഇന്ത്യയ്ക്ക് ഒരുപിഴവുപോലും സംഭവിച്ചിട്ടില്ല. ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തില്‍ നിന്ന് ഒഴിവായില്ല.
ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനും ഡോവല്‍ വിദേശമാധ്യമങ്ങളെ വെല്ലുവിളിച്ചു. പാക്കിസ്ഥാന്റെ ആക്രമണത്തിൽ ഏതെങ്കിലും ജനൽ ചില്ല് തകര്‍ന്നതിന്റെ ചിത്രമെങ്കിലും കാണിച്ചു തരാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു.